ജ്യോതിസ്സ് സൗഹൃദക്കൂട്ടായ്മ ‘വിത്തും കൈക്കോട്ടും’ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ജ്യോതിസ്സ് സൗഹൃദക്കൂട്ടായ്മ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര ഞാറ്റുവേലയെ വരവേറ്റു. വിസ്മൃതമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി പുനരാവിഷ്‌കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം നടന്ന ‘വിത്തും കൈക്കോട്ടും’ പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
60 വയസ്സ് പിന്നിട്ട പ്രദേശത്തെ കര്‍ഷകരെ പൊന്നാടയണിയിച്ചും, കുരുമുളക് തൈകളും നല്‍കി ആദരിച്ചു. ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ വിദ്യാബാബു മുഖ്യതിഥിയായിരുന്നു. എന്‍.വി.സദാനന്ദന്‍, ഉണ്ണിക്കൃഷ്ണന്‍ വസുദേവം, വി.ശിവദാസന്‍, ബഷീര്‍ പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.

