ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്

ചെന്നൈ: ജൂലൈ 12നും 13നും ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഈ ബാങ്കുകളിലെ 45,000ത്തോളം ജീവനക്കാര്‍ ജൂലൈ 12ന് പണിമുടക്കും.
ലയനത്തിനെതിരെ ഓള് ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ (എഐബിഇഎ) നേതൃത്വത്തില്‍ ജൂലൈ 13ന് മൂന്നര ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ദേശവ്യാപകമായി പണിമുടക്ക് നടത്തും. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനും (എഐബിഒസി) പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ലയനത്തിനല്ല, കിട്ടാക്കടം തിരിച്ചു പിടിക്കാനാണ് എസ്ബിഐ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഒരു ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐയ്ക്കുള്ളതെന്നാണ് വിവരങ്ങള്‍.
Advertisements

