ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് ഒരുവര്‍ഷം കഠിനതടവ്

പേരാമ്പ്ര: ഫാന്‍സി കടയിലെ ജീവനക്കാരിയെ കടമുറിയില്‍വെച്ച് പീഡിപ്പിച്ച കേസില്‍ കടയുടമയെ ഒരുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചു. എറണാകുളം സ്വദേശി നങ്ങേത്ത് ചെറിയാന്‍ (60) എന്നയാള്‍ക്കെതിരേ 2014-ല്‍ ബാലുശ്ശേരി പോലീസ് ചാര്‍ജുചെയ്ത കേസിലാണ് പേരാമ്ബ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രറ്റ് എസ്. ശിവദാസന്‍ ശിക്ഷവിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ റഹീം ഹാജരായി.
