ജാഗ്രതാ സമ്മേളനം നടത്തി

കൊയിലാണ്ടി: മാറാട് മുതൽ മഹാരാജാസ് വരെ, കേരളം ജിഹാദി ഭീകരതയുടെ തണലിൽ, സി.പി.എം – പോപ്പുലർ ഫ്രണ്ട് ഒത്ത് തീർപ്പ് രാഷ്ട്രീയം നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാ സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡണ്ട്. അഡ്വ.കെ.പി.പ്രകാശ് ബാബു ഉൽഘാടനം ചെയ്തു. അതുൽ പെരുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് അഖിൽ പന്തലായനി ആമുഖ പ്രഭാഷണം നടത്തി. അഡ്വ.വി.സത്യൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് സാലു ഇരഞ്ഞിയിൽ, ടി.കെ.പത്മനാഭൻ, വി.കെ.ജയൻ, കെ.വി.സുരേഷ്, വി.കെ.ജയൻ, വി.കെ.മുകുന്ദൻ, കെ.പി.മോഹനൻ, പ്രബീഷ് പെരുവട്ടൂർ, ജിതേഷ് പൊയിൽക്കാവ്, അഭിൻ അശോകൻ, പി.കെ.വിമിത്ത് എന്നിവർ
സംസാരിച്ചു.

