ജവഹർ ബാലജനവേദി കുടുംബ സംഗമവും വനിതാ സ്വയം സഹായ സംഘവും രൂപീകരിച്ചു

കൊയിലാണ്ടി: പെരുവെട്ടൂർ യൂണിറ്റ് ജവഹർ ബാലജനവേദിയുടെ ആഭിമുഖ്യത്തിൽ ബാലജനവേദി കുടുംബ സംഗമവും വനിതാ സ്വയംസഹായ സംഘവും രൂപീകരിച്ചു. വായനാരി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.കെ പ്രിയദർശിനി അധ്യക്ഷത വഹിച്ചു. ഡി.സി സി ജനൽ സെക്കട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.
വി.ടി സുരേന്ദ്രൻ, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, ടി.കെ സജീവൻ, ടി.പി കൃഷ്ണൻ, പി.ടി ഉമേന്ദ്രൻ, സിമ്പിൻ പെരുവട്ടൂർ, ടി.കെ ബാലകൃഷ്ൻ, ബജീഷ് തരംഗിണി, തങ്കമണി ചൈത്രം, തീർത്ഥ പി.കെ, പി.സവ്യ എന്നിവർ
സംസാരിച്ചു.

