ജയിലുകളിലെ ഫോണ്‍വിളി ; ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് കത്ത് സമര്‍പ്പിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 70 ഫോണുകള്‍ പിടികൂടിയിരുന്നു. ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുകയും ചെയ്തത് .

