ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് പിഞ്ചു കുഞ്ഞ്

ജനിച്ച് നിമിഷങ്ങള്‍ക്കകം അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് പിഞ്ചു കുഞ്ഞ്. ബ്രസീലില്‍ നിന്നാണ് സന്തോഷം പകരുന്ന ഒരു മനോഹര ചിത്രം പുറത്ത് വന്നിരിക്കുന്നത്. ബ്രന്‍ഡ കോയില്‍ഹോ ഡി സൗവ എന്ന 24കാരി ഏപ്രില്‍ 5നാണ് ഒരു മകള്‍ക്ക് ജന്മം നല്‍കിയത്. കുട്ടിയെ അമ്മയുടെ അരികില്‍ എത്തിച്ചപ്പോള്‍ ഉടന്‍ തന്നെ കുഞ്ഞ് അമ്മയുടെ മുഖത്ത് കെട്ടിപ്പിടിച്ച് തന്റെ മുഖം ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങളോളം കെട്ടിപ്പിടിച്ച് കിടന്നു.
കണ്ണുകള്‍ അടച്ചാണ് കുഞ്ഞ് കിടന്നിരുന്നത്. ഇടയ്ക്ക് ശബ്ദമുണ്ടാക്കി കരഞ്ഞപ്പോള്‍ ബ്രന്‍ഡ താരാട്ട് പാടി. തങ്ങളുടെ ഇത്രയും നാളത്തെ അനുഭവത്തില്‍ ഇത് ആദ്യത്തെ സംഭവമാണെന്നാണ് ഓപ്പറേഷന് തിയേറ്ററിനുള്ളിലുള്ളവര് പറഞ്ഞത്. തന്റെ മകള്‍ക്ക് തന്നോട് ഇത്രയും ഇഷ്ടമുണ്ടോയെന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ബ്രന്‍ഡ പറയുന്നത്. അതേസമയം ഇപ്പോള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വളരെ ആരോഗ്യവതിയായാണ് ഇരിക്കുന്നത്.

