ജനതാദൾ (എസ്) കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ

കൊയിലാണ്ടി : ജനതാദൾ കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ കൊയിലാണ്ടി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു. പാർട്ടി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ സി. കെ. നാണു എം. എൽ. എ. പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ജില്ലാ പ്രസിഡണ്ട് ഇ. പി. ദാമോദരൻ മാസ്റ്റർ, എം. കെ. പ്രേംനാഥ്, സംസ്ഥാന നിർവ്വാഹകസമിതി അംഗം പി. കെ. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി. കെ. കബീർ, എന്നിവർ പങ്കെടുത്തു. കെ. പി. പുഷ്പരാജ് നന്ദിപറഞ്ഞു.
