KOYILANDY DIARY.COM

The Perfect News Portal

ജനതാദള്‍ യു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തോല്‍പ്പിച്ചെന്ന് വര്‍ഗീസ് ജോര്‍ജ്.

കോഴിക്കോട് > തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യു സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ച് തോല്‍പ്പിച്ചെന്ന് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ് ആരോപിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് പാര്‍ടിക്കേറ്റ തിരിച്ചടി തന്നയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രകടമായത്‌.  പാര്‍ടിക്കേറ്റ തോല്‍വിയില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്‌. എല്‍ഡിഎഫില്‍ നിന്ന് വന്ന ശേഷം പാര്‍ടിയുടെ സീറ്റ് മൂന്നില്‍ ഒന്നായി ചുരുങ്ങി.

ദേശീയ തലത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമല്ലാതെ ജെ.ഡി.എസു.മായി സഹകരിക്കില്ല. കോഴിക്കോട്ട് നടക്കുന്ന ജെഡിയു യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

Advertisements
Share news