ജനങ്ങള്‍ ബുദ്ധിമുട്ടുന്നു, ലോക്ക്ഡൗണ്‍ ഇളവില്‍ ഉടന്‍ തീരുമാനം വേണം, ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ ഉടനെ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് അവലോകനയോഗത്തില്‍ ആവശ്യപ്പെട്ടു ബുധനാഴ്ചക്കുള്ളില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശം നല്കി. വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചര്‍ച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ദ്ധ സമിതിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ലോക്ക്ഡൗണ്‍ തുടര്‍ന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമായില്ല ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിര്‍ദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടി.പി.ആര് അടിസ്ഥാനത്തില്‍ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തില്‍ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


