ചേമഞ്ചേരി സബ്‌റജിസ്ട്രാര്‍ ഓഫീസ് പുതുക്കി പണിയണം: ബഹുജനകൂട്ടായ്മ

കൊയിലാണ്ടി; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ചേമഞ്ചേരി സബ്‌റജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പുതുക്കി പണിത് സ്വാതന്ത്ര്യ സമരചരിത്ര സ്മാരകമായി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപത്തിന് മുമ്പില്‍ ബഹുജനകൂട്ടായ്മ നടത്തി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉജ്ജ്വല പോരാട്ടം നടത്തിയ ഗ്രാമം, പോരാട്ടവീര്യത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനും ഉചിതമായ സ്മാരകം നിര്‍മ്മിച്ച് വരും തലമുറയ്ക്ക് അറിവ് കൈമാറാനും തയ്യാറെടുക്കുന്നു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഉണ്ണി തിയ്യക്കണ്ടി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെ. ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാന്‍, പി. പ്രഭാകരന്‍, കൊളായി കിട്ടന്‍ നായര്‍, അവിണേരി ശങ്കരന്‍, സബിത മേലാത്തൂര്‍, ഇ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. വി.വി. മോഹനന്‍ സ്വാഗതവും ജി.എസ്. അവിനാഷ് നന്ദിയും പറഞ്ഞു.
