KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. തുടര്‍ന്ന് കാലത്തും വൈകീട്ടും കരിമരുന്ന് പ്രയോഗവും നടന്നു. വലിയ വിളക്ക് ദിവസം മാര്‍ച്ച് 14വരെ ദിവസവും ശീവേലി, ദീപാരാധന, ദേവീഗാനവും നൃത്തവും എന്നിവ നടക്കും.
  • മാര്‍ച്ച് 9ന് കൂമുള്ളി ശിവരാമന്റെ പ്രഭാഷണം
  • 10ന് പി.കെ.പ്രശാന്ത് കുമാര്‍ വടകരയുടെ പ്രഭാഷണം.
  • 11ന് കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ വൃന്ദ സംഗീതം, മാസ്റ്റര്‍ കമലിന്റെ സംഗീത കച്ചേരി.
  • 12ന് ആര്യാട് വല്ലഭദാസിന്റെ കഥാപ്രസംഗം – മഹാഭാരതത്തിലെ കര്‍ണ്ണന്‍.
  •  13ന് ചെറിയ വിളക്ക് ദിവസം കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക, കൊച്ചിന്‍ സില്‍വര്‍ സ്റ്റാറിന്റെ മെഗാ ഷോ.
  • 14ന് വലിയ വിളക്ക് ദിവസം പനമണ്ണ ശശിയുടെ തായമ്പക, സിനിമാ പിന്നണി ഗായിക അമൃത സുരേഷ് നയിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം.
  • 15ന് താലപ്പൊലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *