ചുമട്ട്‌തൊഴിലാളി യൂണിയന്‍ ഏരിയാ സമ്മേളനം

കൊയിലാണ്ടി : ചുമട്ട്‌തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ സമ്മേളനം വ്യപാര ഭവനില്‍ നടന്നു. കെ. ദാസന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.വി. സേതുമാധവന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ടി. ഗോപാലന്‍, എം. പത്മനാഭന്‍, എ. കുഞ്ഞിരാമന്‍, സി. കുഞ്ഞാമദുകോയ, എം.വി. ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി. ഗോപാലന്‍ (പ്രസിഡണ്ട്), കെ.കെ. സന്തോഷ് (സെക്രട്ടറി), അനീഷ് കാപ്പാട് (ഖജാഞ്ചി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
