ചിറ്റാര്‍ കാരികയം ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചു.

ചിറ്റാര്‍: ചിറ്റാര്‍ കാരികയം ജനവാസ കേന്ദ്രത്തില്‍ പുലി ഇറങ്ങി ആടിനെ പിടിച്ചു. കാരികയം കൊന്നോലില്‍ ചെറിയാന്റെ ആടിനെയാണ് പുലി പിടിച്ചത്. കാരികയം ബെല്‍റ്റ് കാടിനോട് ചേര്‍ന്ന് ചെറിയാന് ആടിനെ തീറ്റിക്കൊണ്ടിരിക്കവെ വ്യാഴാഴ്ച്ച ഉച്ചയോടെ ചെറിയാന്റെ സമീപത്ത് നിന്നിരുന്ന ആടിനെ പുലി പിടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
എന്നാല്‍ ബെല്‍റ്റ് കാട് ആയതിനാല്‍ ഇവിടെ പുലിയുടെ സാനിധ്യം ഇല്ലെന്നും മറ്റെന്തെങ്കിലും ജീവികളാകും ആടിനെ പിടിച്ചതെന്നുമാണ് വനപാലകര്‍ പറയുന്നത്. പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പാമ്ബിനി കിരികയം മേഖലകളിലായി ചുറ്റപ്പെട്ടുകിടക്കുന്ന ചെറിയകാടാണിത്.

