ചക്ക മഹോത്സവം ശ്രദ്ധേയമായി

കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയും, ജെ.സി.ഐ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച ചക്ക മഹോത്സവം ശ്രദ്ധേയമായി. സാന്ത്വനം ഗ്രൂപ്പ് ബാലുശ്ശേരിയുടെ ചക്ക മിസ്ച്ചർ, ചക്ക ഫേസ്പാക്ക്, ചക്ക ദാഹശമിനി, ചക്ക ഹലുവ, ചക്ക അച്ചാർ, ചക്ക കട്ലറ്റ്, ചക്ക ചമ്മന്തിപ്പൊടി തുടങ്ങി ഇരുപതോളം വ്യത്യസ്ത ചക്ക ഉൽപ്പന്നങ്ങൾ മേളയുടെ ഭാഗമായി പ്രദർശിപ്പിക്കുകയും, വിൽപ്പന നടത്തുകയും ചെയ്തു.
കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഒയിസ്ക ഇന്റർനാഷണൽ സംസ്ഥാന സെക്രട്ടറി വി.പി സുകുമാരൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ഇ സുകുമാർ, കൊയിലാണ്ടി ചാപ്റ്റർ പ്രസിഡണ്ട് ബാബുരാജ് ചിത്രാലയം, ജെ.സി.ഐ പ്രസിഡണ്ട് പി. പ്രവീൺകുമാർ, അഡ്വ: ജി. പ്രവീൺകുമാർ, അഡ്വ: എൻ. അജീഷ്, ജെസീററ്റ് ചെയർപേഴ്സൺ കീർത്തി അഭിലാഷ്, സലൂജ അഫ്സൽ, ഐൻ അഫ്സൽ, എന്നിവർ പങ്കെടുത്തു.

