ഗ്രാമസേവാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കാവുംവട്ടം അങ്ങാടി ശുചീകരിച്ചു

കൊയിലാണ്ടി: ഗ്രാമസേവാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കാവുംവട്ടം അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. മുപ്പതോളം പേർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ജെ.എച്ച്.ഐ. പി.സി. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി.കെ. ലാലിഷ, കെ. ഷാജി, കെ.പി. ശ്രീജേഷ്, പി.പി. ബാബു, പി.പി. കല്യാണി എന്നിവര്‍ നേതൃത്വം നല്കി.
