KOYILANDY DIARY.COM

The Perfect News Portal

ഗൈഡന്‍സ് ക്ലാസ് ടേണിങ് പോയന്റില്‍ മന്ത്രി കെടി ജലീല്‍ അധ്യാപകനായെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി

മലപ്പുറം: പത്താം ക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞവര്‍ക്ക് വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘എന്റെ താനൂര്‍’ ഗൈഡന്‍സ് ക്ലാസ് ടേണിങ് പോയന്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ അധ്യാപകനായെത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി.

മൂലക്കലില്‍ നടന്ന പരിപാടിയില്‍ വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ക്ഷണപ്രകാരമാണ് മന്ത്രി എത്തിയത്. കഥ പറഞ്ഞും ചരിത്രം പറഞ്ഞും നോവലുകളെപ്പറ്റി പരാമര്‍ശിച്ചും ഒരു മണിക്കൂറോളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അധ്യാപകനായ മന്ത്രി എം.ടി വാസുദേവന്‍ നായരുടെ കൃതികളെ പറ്റിയും ബെന്ന്യാമിന്റെ ആട് ജീവിതത്തെ കുറിച്ചുമൊക്കെ വാചാലനായി.

ചിട്ടയായ പഠനവും പൊതു ബോധവും ചുറ്റുപാടുകളെക്കുറിച്ചുള്ള അറിവുകളുമാണ് ജീവിത ലക്ഷ്യം കൈവരിക്കുകയെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയും ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയും അധ്യാപകരായെത്തി ഓര്‍മിപ്പിച്ചു. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനായി.

Advertisements

താനൂരിലണ്ടായ വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്ത അക്രമികളെ നിയമത്തിന്റെ മുന്നില്‍ കെണ്ടുവരുമെന്ന് തുടര്‍ന്ന് ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതിന് പിന്നില്‍ തിവ്രവാദി ഗ്രൂപ്പുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തും.അക്രമത്തില്‍ തകര്‍ന്ന കടക്കാരോട് മന്ത്രി ക്ഷമചോദിച്ചു കൊണ്ട് തകര്‍ത്തകടകള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കുന്നതിനുള്ള മുഴുവന്‍ ചിലവും മന്ത്രിയുടെയും സ്ഥലം എം.എല്‍.എ.യുടെയും മറ്റുവ്യക്തികളുടെയും കൂട്ടായ്മയില്‍ നിര്‍വഹിക്കുമെന്നും മന്ത്രി

Share news

Leave a Reply

Your email address will not be published. Required fields are marked *