ഗാന്ധിയെ തേടി പരിപാടി തുടങ്ങി

കുറ്റ്യാടി: വട്ടോളി സംസ്കൃതം ഹൈസ്കൂള്‍ ഗാന്ധി ദര്‍ശന്‍ ക്ലബ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഗാന്ധിയെ തേടി പരിപാടി തുടങ്ങി. ഗാന്ധിയന്‍ ആശയങ്ങളും, ദര്‍ശനങ്ങളും വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടി പത്ര ലേഖകന്മാര്‍ക്ക് പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു.
ക്ലബ്ബ് നാല് വര്‍ഷത്തിലേറെയായി പുറത്തിറക്കി കൊണ്ടിരിക്കുന്ന സബര്‍മതി പത്രത്തിന്റെ ലേഖകര്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. വി.പി.ശ്രീജ ഉദ്ഘാടനം ചെയ്തു. രേവതിഅദ്ധ്യക്ഷത വഹിച്ചു. മാറുന്ന മാധ്യമ ലോകം എന്ന വിഷയത്തില്‍ അഖിലേന്ദ്രന്‍ നരിപ്പറ്റ ക്ലാസെടുത്തു. എ.പി രാജീവന്‍, ടി.കെ സജീവന്‍, സഹദ്, കെ.റൂസി ,എ.പി സുമേഷ്, .അഭിനസ് എസ് പ്രകാശ്, കാവ്യ സംസാരിച്ചു. ജനുവരി 30 ന് സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങള്‍,പ്രദര്‍ശനങ്ങള്‍, ലഹരി വിരുദ്ധ കാമ്ബയിന്‍ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായിനടക്കും

