ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരിച്ചു

കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭ കണയങ്കോട് 26-ാം വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടന്നു. പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ വി.എം. സിറാജ്, സാമൂഹ്യപ്രവർത്തകർ, ADS, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വാർഡിലെ രണ്ട് അങ്കണവാടികളിൽലും ശുചീകരണ പ്രവർത്തനം നടത്തി. അങ്കണവാടി ടീച്ചർമാരും രക്ഷിതാക്കളും നേതൃത്വം നൽകി.

