KOYILANDY DIARY.COM

The Perfect News Portal

ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളി

നെല്ലൂര്‍:  ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിപ്പോയി. പിടിച്ചെടുത്തത് 7.70 ലക്ഷം രൂപ, 20 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ്, രണ്ടു കിലോ സ്വര്‍ണം, ഒരു കോടിയുടെ എല്‍.ഐ.സി, 50 ഏക്കര്‍ കൃഷി ഭൂമി, 18 പ്ലോട്ടുകള്‍ എന്നിവയുടെ രേഖകള്‍. താമസിക്കുന്നതാകട്ടെ 3,300 ചതുരശ്ര അടിയിലുള്ള ഇരുനില വീട്ടിലും.

ആന്ധ്രയിലെ നെല്ലൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഓഫീസിലെ പ്യൂണ്‍ ആയ കെ. നരസിംഹ റെഡ്ഡി (55)യുടെ വീട്ടില്‍ ചൊവ്വാഴ്ച അഴിമതി വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇത്ര വലിയ അനധികൃത സമ്ബാദ്യം കണ്ടെത്തിയത്. 10 കോടി രൂപയുടെ സ്വത്താണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. പ്രതിമാസം 40,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ജീവനക്കാരന്റേതാണ് ഈ ആസ്തി. അടുത്തകാലത്ത് ഇയാള്‍ വാങ്ങിക്കൂട്ടിയത് 18 പ്ലോട്ടുകളാണ്. സ്വന്തം പേരിലും ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും പേരിലായിരുന്നു ഇത്.

ഇയാളുടെ നെല്ലൂര്‍ സിറ്റിയിലുള്ള വീട്ടില്‍ നിന്ന് 7.70 ലക്ഷം രൂപയും 20 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപത്തിന്റെ രേഖയും പിടിച്ചെടുത്തു. രണ്ട് കിലോ സ്വര്‍ണാഭരണങ്ങള്‍, എല്‍.ഐസിയില്‍ ഒരു കോടിയുടെ നിക്ഷേപം, 50 ഏക്കറോളം കൃഷി ഭൂമി, വെള്ളി ആഭരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വിജയവാഡയിലെ ഒരു ഷോറൂമില്‍ നിന്ന് ഏഴു കിലോ വെള്ളി ആഭരണങ്ങളും പാത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങിയെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിരീക്ഷണത്തിലായത്.

Advertisements

1984 ഒക്‌ടോബര്‍ 22നാണ് റെഡ്ഡി സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. അന്ന് 650 രൂപയായിരുന്നു ഇയാളുടെ ശമ്ബളം. കഴിഞ്ഞ 34 വര്‍ഷമായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനറുടെ ഓഫീസില്‍ തന്നെയായിരുന്നു ജോലി. നെല്ലൂരില്‍ ഒരു ഇടനിലക്കാരന്റെ റോളിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതേ വകുപ്പിലേക്ക് ജോലി മാറ്റം വേണ്ടവര്‍ റെഡ്ഡിയെ കാണേണ്ടപോലെ കണ്ടാല്‍ മതി. ഇയാള്‍ അറിയാതെ വകുപ്പില്‍ ഒരു ഫയലും ചലിക്കില്ല. ഇയാള്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ സ്ഥാനക്കയറ്റവും മുടങ്ങും എന്ന സ്ഥിതിയായിരുന്നു.

1992 മുതലാണ് റെഡ്ഡി നെല്ലൂര്‍ റൂറല്‍ മണ്ഡലില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. നെല്ലൂരിലെ എ.വി അഗ്രഹാരത്ത് 3,300 ചതുരശ്ര അടിയിലുള്ള ഇരുനില വീട്ടിലാണ് റെഡ്ഡിയുടെ താമസം.

Share news

Leave a Reply

Your email address will not be published. Required fields are marked *