KOYILANDY DIARY.COM

The Perfect News Portal

ഖോ-ഖോ ചാമ്പ്യൻഷിപ്പിന് തുടക്കമായി

ഫറോക്ക്: ഖോ-ഖോ ചാമ്പ്യൻഷിപ്പിന് തുടക്കമായി. 49-ാമത് സംസ്ഥാന പുരുഷ-വനിത ഖോ-ഖോ ചാമ്പ്യൻഷിപ്പിനാണ് ഫറോക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ വെള്ളിയാഴ്ച തുടക്കമായത്. ഫറോക്ക് നഗരസഭാ ചെയർമാൻ എൻ.സി. അബ്ദുറസാഖ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഖോ-ഖോ ജില്ലാ അസോസിയേഷൻ പ്രസിഡൻ്റ് കെ.ടി. റസാഖ് അധ്യക്ഷത വഹിച്ചു.

ഫറോക്ക് നഗരസഭ സ്ഥിരം സമതി അധ്യക്ഷരായ കെ. കുമാരൻ, പി. ബൾക്കീസ്, കെ.പി. നിഷാദ്, എം. സമീഷ്, ഡിവിഷൻ കൗൺസിലർ കെ.ടി.എ.മജീദ്, ഖോ-ഖോ അസോസിയേഷൻ പ്രതിനിധികളായ ജി.രാധാകൃഷ്ണൻ നായർ, ജി.വി.പിള്ള, ജില്ലാസെക്രട്ടറി കെ. ബൈജു, സി.പി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ചാമ്പ്യൻ ഷിപ്പിൽ 13 ജില്ലയിലെ താരങ്ങൾ മത്സരിക്കുന്നുണ്ട്‌. ശനിയാഴ്ച സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *