ക്ഷേമനിധി അംഗങ്ങൾക്ക് ബോണസ് നൽകണം: ബി.എം.എസ്.

കൊയിലാണ്ടി: ഭാരതീയ മസ്ദൂർസംഘം ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ നടന്ന കുടുംബ സംഗമം ബി.എം.എസ്. ജില്ലാ സെക്രട്ടറി എ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അംശാദായം അടച്ച് വരുന്ന മുഴുവൻ തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡ് ഓണത്തിന് മുമ്പ് ബോണസ് അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, മുഖ്യ പ്രഭാഷണം നടത്തി. എ. എം. ബാബു അദ്ധ്യക്ഷതവഹിച്ചു. പി. കണ്ണൻ ആശംസകൾ നേർന്ന ചടങ്ങിൽ കെ. ദിലീപൻ സ്വാഗതവും, കെ. പി. മനോജ് നന്ദി പറഞ്ഞു.

