KOYILANDY DIARY.COM

The Perfect News Portal

ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ഫാ. ജി ടി ഊന്നുകല്ലില്‍ അന്തരിച്ചു

ചങ്ങനാശ്ശേരി: സീറോ മലബാര്‍ സഭയുടെ കുര്‍ബാനയുടെ പ്രാരംഭ ഗാനമായ ‘അന്നാ പെസഹാ തിരുനാളില്‍’ എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടെ 3000-ല്‍ അധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ഫാ.ജോര്‍ജ് ഊന്നുകല്ലില്‍ (ഫാ ജി ടി ഊന്നുകല്ലില്‍ – 81) അന്തരിച്ചു. സീറോ മലബാര്‍ സഭയുടെ ആരാധനാക്രമഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചു. തിങ്കളാഴ്ച രാവിലെ 09:30-ന് തടിയൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്കാരം നടക്കും.

1986-ല്‍ കോട്ടയത്തെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുനരുദ്ധരിച്ച റാസാ ക്രമം അനുസരിച്ച്‌ കുര്‍ബാന അര്‍പ്പിച്ചു തുടങ്ങുന്നത് ‘അന്നാ പെസഹാ തിരുനാളില്‍’ എന്ന ഗാനം ആലപിച്ചാണ്. ആകാശവാണിയില്‍ 25 വര്‍ഷത്തോളം സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *