കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഹൈസ്കൂൾ വിഭാഗം കോൽക്കളി മൽസരത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ അജ് വദും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കഴിഞ്ഞ പതിമൂന്ന് വർഷത്തെ പരിശീലനത്തിനിടയിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ പത്ത് തവണ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുകയും നിരവധി തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത കോൽക്കളി ആചാര്യൻ ഖാലിദ് ഗുരിക്കളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
