കോൺഗ്രസ്സ് കൊയിലാണ്ടി താലൂക്കോഫീസ് മാർച്ചിൽ സംഘർഷം. 3 പേർക്ക് പരിക്ക്

കൊയിലാണ്ടി: താലൂക്ക് ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ മനോജ് പയറ്റുവളപ്പില്‍, കെ.കെ. ഫാറൂഖ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താലൂക്ക് ഓഫിസിലേക്ക് തള്ളിക്കയറാനുള്ള ശ്രമത്തിനിടെ പൊലീസുകാരുമായുള്ള ബലപ്രയോഗത്തിലാണ് പരിക്കേറ്റത്. സമാധാനപരമായി മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. സുധാകരന് പറഞ്ഞു. സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പ്രതിഷേധിച്ചു.

വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കുക, കാരുണ്യ പദ്ധതി നിലനിര്‍ത്തുക, പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരന് അധ്യക്ഷത വഹിച്ചു. യു. രാജീവന്, വി.ടി. സുരേന്ദ്രന്, പി. രത്നവല്ലി, കെ. വിജയന്, വി.പി. ഭാസ്കരന്, രാജേഷ് കീഴരിയൂര്‍, കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി. ദാമോദരന്‍, കെ.പി. പ്രഭാകരന്, മോഹനന് നമ്പാട്ട്, പി.കെ. ശങ്കരന് എന്നിവര്‍ നേതൃത്വം നല്കി.

