കോഴിക്കോട് ക്രൗണ്‍ തീയേറ്ററിന് സമീപം മാലിന്യത്തിന് തീ പിടിച്ചു

കോഴിക്കോട്: ക്രൗണ്‍ തീയേറ്ററിന് സമീപത്തെ പറമ്ബില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. തീപിടിച്ചത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചതനുസരിച്ച് ബീച്ച് ഫയര്‍ ഫോഴ്സ് സംഘം തീയണച്ചു. ലീഡിംഗ് ഫയര്മാന് എം.സി മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
