കോതമംഗലം വിഷ്ണുക്ഷേത്രത്തില്‍ അഖണ്ഡ നൃത്താര്‍ച്ചന നടന്നു

കൊയിലാണ്ടി : കോതമംഗലം വിഷ്ണുക്ഷേത്രത്തില്‍ ഗുരുവായൂര്‍ ഏകാദശി വിളക്കിനോടനുബന്ധിച്ച് അഖണ്ഡ നൃത്താര്‍ച്ചനയും കര്പ്പൂരാധനയും നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭര്‍ അഖണ്ഡ നൃത്താര്‍ച്ചനയില്‍ പങ്കെടുത്തു. ആദ്യം അരങ്ങേറിയത് ശാന്താധനഞ്ജയ ദമ്പതികളുടെ സീനിയര്‍ ശിഷ്യയും ദക്ഷിണേന്ത്യയിലെ പ്രശസ്ത നര്‍ത്തകിയുമായ ദീപ്തി പാറോലും ശിഷരും അവതരിപ്പിച്ച ഏതാനും ഭരതനാട്യങ്ങളായിരുന്നു.
