KOYILANDY DIARY.COM

The Perfect News Portal

കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

കൊയിലാണ്ടി: ഭാഗാധാര നികുതി വര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെവില വര്‍ധന സൃഷ്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വിജയന്‍, ഐ.പി. രാജേഷ്, പി. രത്‌നവല്ലി, കണ്ണഞ്ചേരി വിജയന്‍, ടി. മോഹനന്‍, അഡ്വ. എം. സതീഷ്‌കുമാര്‍, കെ. സുകുമാരന്‍, മുള്ളമ്പത്ത് രാഘവന്‍, മനോജ് പയറ്റുവളപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news