കൊല്ലത്ത് യുവ ദമ്പതികളെ തിരയില്‍ പെട്ട് കാണാതായി
കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ ദമ്പതികള്‍ കടലില്‍ കാണാതായി. കൊല്ലം പറക്കുളം സ്വദേശികളായ കല്ലുവിളവീട്ടില്‍ സുനില്‍, ഭാര്യ ശാന്തിനി എന്നിവരാണ് കടലില്‍ വീണത്. ലൈഫ് ഗാര്‍ഡും മത്സ്യതൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്.
ചവറയില്‍ കല്ല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയാണ് കൊല്ലം ബീച്ചില്‍ എത്തിയത് സുനിലും ശാന്തിനിയും കാലുനനയ്ക്കുന്നതിനിടെ സുനില്‍ കാല്‍തെറ്റി തെരയില്‍പ്പെട്ടു സുനിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തിനിയും തെരയില്‍പ്പെടുകയായിരുന്നു.

ഇരുവരും വലിയതെരയില്‍പെട്ട് മുങ്ങുന്നത് മറ്റുള്ളവര്‍ക്ക് കണ്ടു നില്‍ക്കാനെ ആയുള്ളു. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുന്നു.

പ്രണയ വിവാഹമായിരുന്നു സുനിലിന്റേയും ശാന്തിനിയുടേയും, പ്രിയതമന്‍ കടലില്‍ വീഴുന്നത് കണ്ട് രക്ഷിക്കാന്‍ കൈകൊടുത്തപ്പോഴാണ് വലിയ തിര ശാന്തിനിയേയും കൊണ്ടുപോയത്

