കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ഏഴാം വാർഷികാഘോഷവും, പ്രവേശനോൽസവവും

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ഏഴാം വാർഷികാഘോഷവും, പ്രവേശനോൽസവവും 18, 19, 20. തിയ്യതികളിൽ വിവിധ പരിപാടികളോടെ കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. 18 ന് പ്രവേശനോൽസവം, 19 ന് വൈകിട്ട് 6.3o മുതൽ കലാമണ്ഡലം അദ്ധ്യാപകരുടെ പക്കമേളത്തോടെ നൂറോളംവിദ്യാർത്ഥികൾ അരങ്ങേറ്റം നടത്തും.
20ന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്യും. സിനിമാ താരം മാമുക്കോയ, റൂറൽ എസ്.പി.ജി.ജയദേവൻ, ബാലൻ അമ്പാടി,തുടങ്ങിയവർ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത നാടക സിനിമാതാരം സരസ ബാലുശ്ശേരിയെ ചടങ്ങിൽ ആദരിക്കും.

