കൊയിലാണ്ടിയിൽ ലോറി കടയിലേക്ക് പാഞ്ഞുകയറി വൻ ദുരന്തം ഒഴിവായി

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ കെ. ഡി. സി. ബേങ്കിന് മുൻവശം കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതിനെതുടർന്ന് നിയമന്ത്രണംവിട്ട് കടകളിലേക്ക് പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്കേറ്റു.
ഐ. കേർ. കണ്ണട ഷോപ്പിന്റെ മുൻവരികൾ ഇടിച്ചുതകർത്തതിനിശേഷം അൽമുന ഇലക്ട്രിക്കൽസ്, കുട്ടിക്കുപ്പായം റെഡിമെയ്ഡ് .എന്നികടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ഇരുമ്പ് വൈദ്യതി പോസ്റ്റ് റോഡിലേക്ക് പൊട്ടി വീണു. കടകൾക്ക് മുമ്പിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ ഭാഗികമായി തകർന്നു. ഓടിക്കൂടി നാട്ടുകാരാണ് പിരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പന്തലായനി കുരിയാടി യശോദ (65) അമ്മ മാധവി, ലോറി ഡ്രൈവർ നാഗാനാഥ് എന്നിവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതലലെന്ന് അശുപത്രി അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർക്ക് അപസ്മാരം ഉണ്ടായ ഉടനെ ക്ലീനർ ലോറിയുടെ നിയന്ത്രണം ഏറ്റെടുത്തത്കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.

