കൊയിലാണ്ടിയിൽ റോഡരുകിൽ മുളച്ച കഞ്ചാവ് ചെടി നശിപ്പിച്ചു

കൊയിലാണ്ടി. റോഡരുകിൽ മുളച്ച കഞ്ചാവ് ചെടി നശിപ്പിച്ചു. കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം റോയൽ കാർ വാ ഷിനു സമീപം മുളച്ച കഞ്ചാവ് ചെടിയാണ് കൊയിലാണ്ടി പോലീസ് നശിപ്പിച്ചത്. സമീപവാസികളായ വി. കെ. ജറീഷ്, ഫസലു സാഹ്ജ്ജ് തുടങ്ങിയവരാണ് ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് എസ്. ഐ. സജു എബ്രഹാം, ലഹരി, വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ കെ. സുനിൽ, ആർ. ഷിരാജ്, കെ. എൻ. അജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, ടി.കെ.ഷംസുദ്ധീൻ, തുടങ്ങിയ തുടങ്ങിയവരെത്തി ചെടി നശിപ്പിക്കുകയായിരുന്നു. ഒരു കഞ്ചാവ് ചെടി കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഈടാക്കുന്നതെന്ന് എസ്.ഐ. പറഞ്ഞു.

