കൊയിലാണ്ടിയിൽ മാധ്യമ പ്രവർത്തകർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

കൊയിലാണ്ടി : കോഴിക്കോട് കോടതിയിൽ റിപ്പോർട്ട് ശേഖരിക്കാൻ പോയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ച് മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ടൗണിൽ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ഫോറം പ്രസിഡണ്ട് ആർ. ടി. മുരളി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എ. സജീവ് കുമാർ, ശശി കമ്മട്ടേരി, രാജേഷ് കീഴരിയൂർ, യു. ഉണ്ണി, കെ. എം. നജീബ്, ഹരിദാസ് എന്നിവർ സംസാരിച്ചു.
