കൊയിലാണ്ടിയിൽ പൊതു സ്ഥലത്തെ പരസ്യങ്ങൾ എടുത്ത് മാറ്റാൻ ഉത്തരവിട്ടു

കൊയിലാണ്ടി: നഗരസഭ പരിധിയിൽ അനധികൃതമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ സ്ഥാപിച്ച പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ എന്നിവ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾ വ്യക്തികൾ, സംഘടനകൾ എടുത്തുമാറ്റേണ്ടതാണ് അല്ലാത്തപക്ഷം നഗരസഭ എടുത്തുമാറ്റി ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
