കൊയിലാണ്ടിയിൽ നാളെ (ഞായർ) ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുന്നു

ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കാൻ അവസരം
കൊയിലാണ്ടി: 2013 ന് ശേഷം ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർ നാളെ ഏപ്രിൽ 29ന് ഞായറാഴ്ച കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ വെച്ച് നടക്കുന്ന ക്യാമ്പിൽ പുതുക്കാവുന്നതാണ്.
കാർഡ് നഷ്ടപ്പെട്ടു പോയവർ അതേ കാർഡിൽ ഉൾപ്പെട്ട മറ്റൊരംഗത്തിന്റെ ഐ.ഡി. നമ്പർ ഉപയോഗിച്ച് പുതുക്കാവുന്നതാണ്. മുഴുവൻ അംഗങ്ങളും ഹാജരാവണം.
ആരോഗ്യ ഇൻഷൂറൻസ് കാർഡിനൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ ഹാജരാക്കേണ്ടതാണ്. കഴിഞ്ഞ വർഷം പുതുക്കിയവർക്ക് 30 രൂപയും 2013ന് ശേഷം പുതുക്കാത്തവർക്ക് 90 രൂപയും ഈടാക്കുന്നതാണ്.

