കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ. ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബീഫ് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാരിന്റെ വർഗ്ഗീയ നിലപാടിൽ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ മേഖലാ പ്രസിഡണ്ട് ഡി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ്, ജില്ലാ കമ്മിറ്റി അംഗം ടി. സി. അഭിലാഷ്, ബ്ലോക്ക് ജോ. സെക്രട്ടറി വി. എം. അനൂപ് തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി. കെ. രാഗേഷ് സ്വാഗതവും, വി. എം. അജീഷ് നന്ദിയും പറഞ്ഞു.

