കൊയിലാണ്ടിയില്‍ ലഹരി വിരുദ്ധ മാന്ത്രിക യാത്രയ്ക്ക് തുടക്കം

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും, കൊയിലാണ്ടി മാജിക്ക് അക്കാഡമിയും, സഹകരണ അര്‍ബന്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച താലൂക്ക്തല ലഹരി വിരുദ്ധ മാന്ത്രികയാത്രയ്ക്ക് കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.
വിദ്യാര്‍ഥികളിലെ ലഹരി ഉപഭോഗവും അതുളവാക്കുന്ന പ്രത്യാഘാതങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മാന്ത്രിക വിദ്യകളിലൂടെയുള്ള ബോധവത്കരണവുമായി തലൂക്കിലെ വിവിധ സ്‌കൂളുകളിലേക്കുളള യാത്ര ജില്ലാ സബ് ജഡ്ജ് ആര്‍. എല്‍. ബൈജു മാജിക്ക് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിനൊപ്പം മദ്യം, മയക്ക്മരുന്ന്, പുകയില, കഞ്ചാവ്, പാന്‍മസാല എന്നിവ എഴുതിയ പേപ്പറുകള്‍
പ്രതീകാത്മകമായി കത്തിച്ച് സന്തോഷത്തിന്റെ പൂക്കള്‍ വിരിയിച്ചു. ഉദ്ഘാടന മാജിക്കില്‍ ജില്ലാ പൊലീസ് മേധാവി എം. കെ. പുഷ്‌കരന്‍ ഐ.പി.എസ് മുഖ്യാതിഥിയായി. ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ അദ്ധ്യക്ഷത
വഹിച്ചു.

പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍, കൗൺസിലർ വി.പി.ഇബ്രാഹിം

