KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ അനധികൃത കൈയ്യേറ്റം DYFI അടിച്ച് തകർത്തു. നഗരസഭ ഓവർസിയർക്കെതിരെ ഉടമകളുടെ കൈയ്യേറ്റ ശ്രമം

കൊയിലാണ്ടി മമ്മാസ് ഹോട്ടലിനടിയിലെ അനധികൃത കൈയ്യേറ്റം DYFI പ്രവർത്തകർ അടിച്ച് തകർത്തു. കൈയ്യേറ്റം തടയാൻ ചെന്ന നഗരസഭ ഓവർസിയറെ കൈയ്യേറ്റക്കാരും ഗുണ്ടകളും കൈയ്യേറ്റം ചെയ്യാൻ ശ്രമം. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശമുള്ള സെൻ്റർപോയിൻ്റ് ബിൽഡിംഗിലെ മമ്മാസ് ഹോട്ടൽ സ്ഥിതിചെയ്യുന്ന കെട്ടിത്തിൻ്റെ ഗ്രൌണ്ട് ഫ്ളോറിലെ കൈയ്യേറ്റമാണ് അടിച്ച് തകർത്തത്. കെട്ടിടത്തിൻ്റെ കോണിപ്പടിക്കുള്ളിൽ നഗരസഭയുടെ അനുമതി ഇല്ലാതെ കെട്ടിട ഉടമ ഘട്ടംഘട്ടമായി ചുമരുകളും മറ്റും കെട്ടിയുണ്ടാക്കി ഷട്ടറിട്ടത് മുമ്പ് വൻ വിവാദമായിരുന്നു. അന്ന് കൊയിലാണ്ടി ഡയറി സംഭവം വാർത്ത നൽകിയതിനെ തുടർന്ന് DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി പ്രതിഷേധിക്കുകയും കൊടി കെട്ടുകയും ചെയ്തിരുന്നു.

തുടർന്ന് ഒന്നര വർഷത്തിന് ശേഷം വീണ്ടും കെട്ടിട ഉടമ മുറി ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങി മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയും ഇവരുടെ നേതൃത്വത്തിൽ ശ്രീ മുത്തപ്പൻ ലോട്ടറി മൊത്ത കച്ചവടം നടത്താൻ ശ്രമം നടത്തുകയുമുണ്ടായി. സംഭവത്തിൽ കൊയിലാണ്ടി ഡയറി കാഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിതിനെ തുടർന്ന് സ്ഥാപനത്തിൻ്റെ ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. അതിന് ശേഷം ഇന്നലെ രാത്രി 9 മണിക്ക് കെട്ടിട ഉടമ 3 തൊഴിലാളികളുമായി ഷട്ടർ തുറന്ന് ബാക്കി വർക്കുകൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിവരമറിഞ്ഞ് നഗരസഭ ഓവർസിയർ ടോമി സ്ഥലത്തെത്തിയത്. അദ്ധേഹം പരിശോധന നടത്തുന്നതിനിടിയിൽ കൈയ്യേറ്റക്കാർ കൂട്ടം ചേർന്ന് അക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നീയാരാടാ തടയാൻ എന്ന് പറഞ്ഞ് ആക്രോശിക്കുകയും ജോലി ഞങ്ങൾ തുടരും എന്നും നിനക്ക് പറ്റു മെങ്കിൽ പോലീസിനെ വിളിക്ക് എന്നും പറഞ്ഞായിരുന്നു അധിക്ഷേപം

തുടർന്ന് സംഭവം അറിഞ്ഞ ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലയിലെ പ്രവർത്തകരെത്തി അനധികൃത കൈയ്യേറ്റം അടിച്ച് തകർക്കുകയാണുണ്ടായത്. അക്രമം നടക്കുന്നതിനിടെ കൈയ്യേറ്റക്കാർ ഓടിമറഞ്ഞു. ആർ.ബി.ഡി.സി.കെ.യുടെ കൈവശമുള്ള സ്ഥലത്താണ് മമ്മാസ് ഹോട്ടലിൻ്റെ കോണിപ്പടി ഉൾപ്പെടെ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഒരു വിധത്തിലും പെർമിഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സ്ഥലത്താണ് ഈ നഗ്നമായ കൈയ്യേറ്റം നടന്നത്. നഗരസഭയിലെ മറ്റ് ചില ഉദ്യോഗസ്ഥരുടെ പിന്തുണായാണ് ഇവർക്ക് തുണയായതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഡി.വൈ.എഫ്.ഐ. രേഖപ്പെടുത്തി. നഗരസഭ അനധികൃതർ അടിയന്തരമായി ഇടപെട്ട് കൈയ്യേറ്റം പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും. ഡി.വൈ.എഫ്.ഐ. നേതാക്കൾ വ്യക്തമാക്കി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *