കൊയിലാണ്ടി ഹോമിയോ ആശുപത്രി പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തൊഴില്‍- എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വഹിച്ചു. കെ. ദാസന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭ താലൂക്ക് ഹോമിയോ ആശുപത്രിക്കുവേണ്ടി നാഷനല്‍ ആയുഷ് മിഷൻ്റെ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 1.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് പ്രാരംഭഘട്ടത്തില്‍ അനുവദിച്ച 75 ലക്ഷം രൂപയുടെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നത്. നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന്, വൈസ് ചെയര്പേഴ്സന് വി.കെ. പത്മിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. സുന്ദരന്‍, ഡി.എം.ഒ ഹോമിയോ ഡോ. സി. പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.

