കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുക, ഇന്‍ര്‍സിറ്റി, നേത്രാവതി, വെസ്റ്റ് കോസ്റ്റ് എന്നീ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രസിഡന്റ് ഇളയിടത്ത് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്, കെ.ഗംഗാധരന്, ഇ.അശോകന്, വി.എം.രാഘവന്, പി.രത്നവല്ലി, എം. രാരു, പി.ബാലന് നായര്‍, കെ.രാജലക്ഷ്മി, വി.പി.മുഹമ്മദാലി, കെ.സുകുമാരന്‍, എ.പി.ഹരിദാസ്, കെ. കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
