കൊയിലാണ്ടി ഫയർ സ്റ്റേഷൻ താൽക്കാലിക കെട്ടിടം ശിലാസ്ഥാപനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു

കൊയിലാണ്ടി : ഫയർ സ്റ്റേഷന് വേണ്ടി നിർമ്മിക്കുന്ന താൽക്കാലിക കെട്ടിടം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് താൽക്കാലിക കെട്ടിടം പണിയുന്നത്. സ്റ്റേഡിയത്തിന് കിഴക്ക് ഭാഗത്തുള്ള അഞ്ച് മുറികളും അതോടനുബന്ധിച്ചുള്ള 15 സെന്റോളം വരുന്ന സ്ഥലവുമാണ് ഫയർ സ്റ്റേഷന് വേണ്ടി ഒരുങ്ങുന്നത്. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും മറ്റു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാര സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
