കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി

കൊയിലാണ്ടി: ശബരിമലയെ സംഘർഷ ഭൂമിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സിക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. അഡ്വ.സത്യൻ, പി. കണ്ണൻ, പി.ടി ശ്രീലേഷ്, ദമോദരൻ കുന്നത്ത് എന്നിവർ സംസാരിച്ചു. ടി.കെ.പത്മനാഭൻ, സി.പി.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
