കൊയിലാണ്ടി നഗരസഭയിൽ ഷി ഹോസ്റ്റല്‍ ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭ കുടുബശ്രീ മിഷന്റെ നേതൃത്വത്തില്‍ നഗരത്തില്‍ സ്‌നേഹിത ഷി ഹോസ്റ്റല്‍ ആരംഭിച്ചു. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഹ്രസ്വകാല താമസത്തിന് അവസരം ലഭിക്കുന്ന സംരംഭം എന്‍.യു.എല്‍. പദ്ധതിയിലാണ് കുടുംബശ്രീ ആരംഭിച്ചത്. 50ഓളം പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭാംഗം എന്‍.കെ. ഗോകുല്‍ദാസ്, യൂണിയന്‍ ബാങ്ക് മാനേജര്‍ എസ്.ആര്‍. അനൂപ്, മെമ്പര്‍സെക്രട്ടറി കെ.എം. പ്രസാദ്, എം. തുഷാര, പി.സി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ എം. പി. ഇന്ദുലേഖ സ്വാഗതവും യു.കെ. റീജ നന്ദിയും പറഞ്ഞു.
