കൊയിലാണ്ടി നഗരസഭ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: നഗരസഭ ഓഫീസിനു മുന്നില്‍ പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇ.എം.എസ് ടൗണ്‍ ഹാളില്‍ കെ.ദാസന് എം.എല്‍.എ. ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തി. നഗരസഭ ചെയര്മാന് കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു.
‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്മാന് കെ.ഷിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഗസ്റ്റ് 3 മുതല്‍ 13വരെ നടന്ന സര്‍വ്വെ റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രമോദ് അവരിപ്പിച്ചു. നഗരസഭയിലെ മികച്ച ശുചിത്വമുള്ള ഡിവിഷനായി തിരഞ്ഞെടുക്കപ്പെട്ട പാതിരിക്കാട് ഒന്നാം ഡിവിഷന് വേണ്ടി നഗരസഭാംഗം ഷാജി പാതിരിക്കാട് മികച്ച മാതൃകാ വാര്‍ഡിനുള്ള പുരസ്കാരം വൈസ് ചെയര്മാന് വി. കെ. പത്മിനിയില്‍ നിന്നും ഏറ്റുവാങ്ങി.
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ എന്‍. കെ. ഭാസ്കരന്, വി. കെ. അജിത, ദിവ്യ ചിണ്ടന്, കൗണ്‍സിലര്‍മാരായ മാങ്ങോട്ടില്‍ സുരേന്ദ്രന്, അഡ്വ.കെ. വിജയന്, താ ലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സച്ചിന് ബാബു, ആര്. എം. ഒ. എ. അസീസ്, നഗരസഭ സൂപ്രണ്ട് വി.പി. ഉണ്ണികൃഷ്ണന്, ജെ.എച്ച്.ഐ . എം. കെ. സുബൈര്‍, എ.സുധാകരന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ്
വി. സുന്ദരന്‍ സ്വാഗതവും ജെ. എച്ച്. ഐ ടി. കെ. അശോകന് നന്ദിയും പറഞ്ഞു.
വി. സുന്ദരന്‍ സ്വാഗതവും ജെ. എച്ച്. ഐ ടി. കെ. അശോകന് നന്ദിയും പറഞ്ഞു.
