കൊയിലാണ്ടി നഗരസഭ ഫയല്‍ അദാലത്ത് ആരംഭിച്ചു
കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന് നഗരസഭ ആസ്ഥാനത്ത് വച്ച് നടക്കുന്ന ഫയല്‍ അദാലത്ത് കൊയിലാണ്ടി എം.എല്‍.എ കെ.ദാസന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സി.ഡി.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ: കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു, എന്‍.കെ ഭാസ്‌ക്കരന്‍, വി. സുന്ദരന്‍, ദിവ്യ ശെല്‍വരാജ്, വി.കെ അജിത, എന്നിവര്‍ സംബന്ധിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ: കെ വിജയന്‍, വി.പി ഇബ്രാഹിം കുട്ടി, കെ.വി സുരേഷ്, വി.പി ഉണ്ണികൃഷ്ണന്‍, എ.കെ സോമന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍ സ്വാഗതവും സൂപ്രണ്ട് ശശിധരന്‍ നന്ദിയും പറഞ്ഞു.



