കൊയിലാണ്ടി ടൗണിൽ സ്വകാര്യ കിണറിൽ മാലിന്യ നിക്ഷേപം

കൊയിലാണ്ടി: മാലിന്യങ്ങൾ തള്ളാൻ നഗര മധ്യത്തിൽ ഒരു കിണർ. പുതിയ ബസ് സ്റ്റാന്റിനു മുൻവശം നടേലക്കണ്ടിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള കിണറാണ് മാലിന്യങ്ങൾ തള്ളാനായി ഉപയോഗിക്കുന്നത്. ഈ അടുത്ത കാലം വരെ സമൃദ്ധമായ ശുദ്ധജലം ഈ കിണറ്റിൽ നിന്നും ലഭിച്ചിരുന്നു. ശക്തമായ വേനലിൽ കിണർ വറ്റുകയും ചെയ്തതോടെ മാലിന്യങ്ങൾ ചാക്കുകളിലാക്കി കൊണ്ട് വന്ന് കിണർ മൂടാനുള്ള ശ്രമത്തിലാണ്.
നാടെങ്ങും ജലസമൃദ്ധിക്കായി വിവിധ പദ്ധതികളിലൂടെ കിണറുകളും തോടുകളും ശുചീകരിക്കുകയും ചെയ്യുമ്പോഴാണ് നഗരമധ്യത്തിൽ ഒരു കിണർ മാലിന്യങ്ങൾ നിറച്ച് നികത്താൻ ശ്രമിക്കുന്നത്. കിണറ്റിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ ദുർഗദ്ധവും പരക്കുന്നതായി സമീപവാസികൾ പറയുന്നു. ഇരുളിന്റെ മറവിലാണ് മാലിന്യങ്ങൾ തള്ളുന്നത്.

