കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ മാതൃസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിൽ അമ്മമാരുടെ സംഗമം സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ പഠന നിലവാരത്തിൽ അമ്മമാരുടെ പ്രധാന പങ്ക് വഹിക്കുന്നതിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത് പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് സംഗമം ഉൽഘാടനം ചെയ്തു. മദർ പി.ടി.എ. ചെയർപേഴ്സൺ ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ, ആർ.കെ.ദീപ എന്നിവർ സംസാരിച്ചു.
കോഴിക്കോട്ഗവ.മെഡിക്കൽ കോളജ് കൗൺസിലർ എസ്. രമ്യ അമ്മമാർക്കായി ക്ലാസ്സെടുത്തു. പുതിയ ഭാരവാഹികളായി. ടി. ശോഭ (ചെയർപേഴ്സൺ) കെ.എം. ലൈസ, പി.കെ. നിഷ. വൈ. (ചെയർപേഴ്സൺ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

