കൊയിലാണ്ടി SBI എ.ടി.എം.ൽ നിന്ന് പണമെടുത്താൽ 500 രൂപ കുറവ്. പലർക്കും പണം നഷ്ടപ്പെട്ടു
കൊയിലാണ്ടി : എടിംഎം മെഷീനിൽ നിന്നും പണം പിൻവലിക്കുന്നവർക്ക് ലഭിക്കുന്നത് 500 രൂപ കുറച്ച്. കൊയിലാണ്ടി താലൂക്ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ച എസ്ബിഐയുടെ എടിഎം കൌണ്ടറിൽ ആണ് ഇടയ്ക്ക് 500 രൂപ കുറച്ച് ലഭിക്കുന്നത്. നാല് തവണയായി പണം എടുത്ത ഒരാളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതു പോലെ നിരവധി പേർ പരാതി പറഞ്ഞെന്ന് അശുപത്രി സെക്യൂരിറ്റി ജീവനക്കാരനും വ്യക്തമാക്കി. എസ്ബിഐ കൊയിലാണ്ടി ബ്രാഞ്ച് മാനേജരെ പരാതി അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമായില്ല. പണം പിൻവലിച്ചതിന് ശേഷം മിനി സ്റ്റേറ്റ്മെൻ്റ് എടുത്ത് നോക്കിയാലും കൃത്യമായ ക്യാഷ് ബാലൻസ് ആണ് കാണിക്കുന്നത്. എന്നാൽ കിട്ടുന്ന തുകയിൽ പലർക്കും 500 രൂപ കുറയുകയാണ്.

