കേന്ദ്ര കർഷക നയത്തിനെതിരെ കർഷകസംഘം നേതൃത്വത്തിൽ ക്ഷീര സംഘത്തിന് മുമ്പിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു. പാലുൽപാദനം വർദ്ധിപ്പിക്കാൻ കേരള ഗവൺമെന്റ് നടത്തുന്ന ഇടപെടലിനെ തകർക്കുന്ന നയങ്ങളാണ് കേന്ദ്രം തുടരുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു പറഞ്ഞു. എം. സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ചെറുവക്കാട്ട് രാമൻ, രാജൻ എന്നിവർ സംസാരിച്ചു.

