കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി

കൊയിലാണ്ടി; മൂടാടി പുറക്കാട് പ്രവർത്തിക്കുന്ന കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച ഭക്ഷ്യ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ട്പോയി. മാനന്തവാടി ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധനങ്ങളുമായി പോകുന്ന രണ്ട് ലോറികളും എം.എൽ.എ. കെ. ദാസൻ ഫ്ളാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷതവഹിച്ചു. കൈത്താങ്ങ് ചാരറ്റബിൾ സൊസൈറ്റി സെക്രട്ടറി പ്രശാന്ത് എൻ.എം. നന്ദി പറഞ്ഞു.
